യുഡിഎഫ് വഴിയമ്പലമല്ല;അൻവർ കൂടുതൽ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫ് വഴിയമ്പലമല്ല;അൻവർ കൂടുതൽ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

  • പി.വി. അൻവറിനോട് തനിക്ക് വ്യക്തിപരമായ വൈരാഗ്യമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു

തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയ്ക്ക് മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അൻവർ കൂടുതൽ സംയമനം പാലിക്കണമെന്നും അനുസരണയുള്ള ഒരു ഘടകകക്ഷിയായി പ്രവർത്തിക്കാനുള്ള മാന്യത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് വഴിയമ്പലമല്ല, അവസരസേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. യുഡിഎഫിനെ ഒരു വഴിയമ്പലമായി ആരും നോക്കിക്കാണേണ്ടതില്ലെന്നും, മുന്നണിയുടെ നയങ്ങളും പരിപാടികളും നിലപാടുകളും പൂർണ്ണമായും അംഗീകരിക്കുന്ന കക്ഷികളുമായി മാത്രമേ ബന്ധം പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടേയുള്ളൂ എന്നും ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

അച്ചടക്കവും ആദർശവുമാണ് പ്രധാനം. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ആശയാദർശങ്ങളുമായി ഒത്തുപോകുന്നവർക്ക് മാത്രമേ മുന്നണിയിൽ സ്ഥാനമുള്ളൂ. എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്നു പറഞ്ഞാൽ അത് അംഗീകരിക്കാൻ പ്രയാസമായിരിക്കും. ഒരു മുന്നണി സംവിധാനത്തിൽ പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കവും പാർട്ടി മര്യാദയും അൻവർ ഉയർത്തിപ്പിടിക്കണം. മുന്നണിക്ക് വിരുദ്ധമായി പരസ്യ പ്രസ്‌താവനകൾ നടത്തുന്നത് ഐക്യജനാധിപത്യ സംവിധാനത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
പി.വി. അൻവറിനോട് തനിക്ക് വ്യക്തിപരമായ വൈരാഗ്യമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )