യുദ്ധത്തിനെതിരായ വികാരമാണ് ലോകം മുഴുവൻ ഉയർന്ന് വരേണ്ടത്;എം സ്വരാജ്

യുദ്ധത്തിനെതിരായ വികാരമാണ് ലോകം മുഴുവൻ ഉയർന്ന് വരേണ്ടത്;എം സ്വരാജ്

  • സംഘർഷങ്ങളും തർക്കങ്ങളും യുദ്ധത്തിലേക്കെത്താതെ പരിഹരിക്കപ്പെടട്ടെ എന്ന് സ്വരാജ് പറഞ്ഞു.

മലപ്പുറം: ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ പ്രതികരിച്ച് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ലോകത്തിന്റെ ഏത് ഭാഗത്ത് സംഘർഷങ്ങൾ ഉണ്ടായാലും യുദ്ധത്തിലേക്ക് എത്തരുതെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പ്രതികരിച്ചു. യുദ്ധം നമ്മളെ നേരിട്ട് ബാധിക്കുമോ എന്ന ചിന്ത പ്രസക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏത് ഭാഗത്ത് യുദ്ധം ഉണ്ടായാലും അത് മറ്റിടങ്ങളെ ബാധിക്കുമെന്നും സ്വരാജ് പറഞ്ഞു. ‘ആയുധങ്ങൾ ഉപയോഗിച്ച് മനുഷ്യർ പരസ്പ‌രം പോരടിക്കുകയും സാധാരണക്കാരും കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുകയും അതിന്റെ പീഡനങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന സർവനാശമാണ് യുദ്ധം. യുദ്ധത്തിനെതിരായ വികാരമാണ് ലോകം മുഴുവൻ ഉയർന്ന് വരേണ്ടത്. ലോകമെമ്പാടും സമാധാനകാംക്ഷികൾ യുദ്ധ വിരുദ്ധ പ്രസ്ഥാനമായി തന്നെ ഉയർന്നു വരുന്നുണ്ട്. സംഘർഷങ്ങളും തർക്കങ്ങളും യുദ്ധത്തിലേക്കെത്താതെ പരിഹരിക്കപ്പെടട്ടെ എന്ന് സ്വരാജ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )