
യുവതി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു
- ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടരാണ് കത്തി നശിച്ചത്
മലപ്പുറം:തിരൂരിൽ യുവതി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു.ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടരാണ് കത്തി നശിച്ചത്.

തിരൂരിൽ നിന്നും ഒഴൂരിലേക്ക് പോകുന്ന വഴി പൂക്കയിലെത്തിയപ്പോൾ വണ്ടിയിൽ നിന്ന് പുകയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു .പിന്നാലെ തന്നെ സ്കൂട്ടർ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു
CATEGORIES News