
യുവരാജ് സിങ് തിരിച്ചെത്തുന്നു; ആവേശത്തിൽ ക്രിക്കറ്റ് ലോകം
- ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്‌സിനു വേണ്ടിയായിരിക്കും യുവരാജ് ഇറങ്ങുക
ഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഓൾ റൗണ്ടർ യുവരാജ് സിങ് വീണ്ടും ക്രിക്കറ്റിലേക്ക് ഇറങ്ങുന്നു. ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിൽ ആയിരിക്കും യുവരാജ് കളിക്കുക.ഈ മാസം 22 മുതൽ മാർച്ച് 16 വരെയാണ് ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് നടക്കുന്നത്. ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്‌സിനു വേണ്ടിയായിരിക്കും യുവരാജ് ഇറങ്ങുക.

യുവരാജിന് പുറമെ സച്ചിൻ ടെണ്ടുൽക്കറും ടൂർണമെന്റിൽ ഇന്ത്യക്ക് വേണ്ടി കളിക്കും. ടൂർണമെന്റിൽ ഇന്ത്യക്കൊപ്പം കിരീടത്തിനായി മറ്റ് അഞ്ചു ടീമുകളും മാറ്റുരക്കുന്നുണ്ട്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. കുമാർ സംഗക്കാര, ബ്രയാൻ ലാറ, ഷെയ്ൻ വാട്സൺ, ജാക്വസ് കാലിസ്, ഇയോൻ മോർഗൻഎന്നിവരാണ് ടൂർണമെൻ്റിൽ ഓരോ ടീമുകളെയും നയിക്കുന്നത്.ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിലെ മത്സരങ്ങൾ ഡിസ്‌നി+ ഹോട്സ്റ്റാറിലൂടെ എല്ലാ മത്സരങ്ങളും രാത്രി 7:30ന് കാണാൻ കഴിയും.