യു എ ഇയിൽ കുട്ടികളിൽ പനി പടരുന്നു

യു എ ഇയിൽ കുട്ടികളിൽ പനി പടരുന്നു

  • കാലാവസ്ഥ മാറുന്നതാണ് കാരണം

യു എ ഇയിൽ കുട്ടികളിൽ പനി പടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയും ചില ദിവസങ്ങളിൽ അപ്രതീക്ഷിതമായി ചൂടും കാറ്റും അനുഭവപ്പെട്ടതിനാൽ ഇത്തരം വ്യതിയാനം പ്രതിരോധശേഷി കുറക്കാൻ കാരണമായതിനാൽ വൈറസുകളുടെ സാന്നിധ്യം വർധിപ്പിച്ചതിനാലാണ് പനി പടരുന്നത് .ഉയർന്ന പനി, വിറയൽ എന്നിവയാണ് ലക്ഷണങ്ങൾ. കഠിനമായ ശരീരവേദന, ക്ഷീണം, ചുമ എന്നിവയും അനുഭവപ്പെടുന്നു. ചില കുട്ടികളിൽ മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവക്കൊപ്പം തലവേദന, ഛർദി, വയറിളക്കം എന്നിവയും കാണാം. വിശപ്പില്ലായ്മയും നിർജലീകരണവും സ്ഥിതി വഷളാക്കുന്നു. ഇൻഫ്ളുവൻസ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ വീട്ടിൽ വിശ്രമം നിർണായകമാണ്. വിശ്രമം, ജലാംശം, കൗണ്ടർ മരുന്നുകൾ എന്നിവ ലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും.വിദ്യാലയങ്ങൾ ഇൻഫ്ളുവൻസ സീസണിൽ ജാഗ്രത പാലിക്കാനും രോഗവ്യാപനം തടയാൻ സഹായിക്കുന്ന പ്രതിരോധ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഡോക്‌ടർമാർ നിർദേശിക്കുന്നു.

മുഖത്ത്, പ്രത്യേകിച്ച് കണ്ണുകൾ, മൂക്ക്, വായ എന്നിവ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കണം. കാരണം ഇത് വൈറസുകളെ ശരീരത്തിലേക്ക് കടത്തിവിടും. ഫ്ളൂ ലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തികളുമായുള്ള അടുത്ത ബന്ധം പരിമിതപ്പെടുത്തുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും ഡോക്ട‌ർമാർ നിർദേശം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )