
യു ജി, പി ജി, ഗവേഷണ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളുമായി ഗൂഗിൾ
- ഗവേഷണ വിദ്യാർത്ഥികൾക്ക് ആകർഷകമായ സ്കോളർഷിപ്പുകളും
തിരുവനന്തപുരം :ബിരുദ, ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർത്ഥികൾക്ക് ആകർഷകമായ സ്കോളർഷിപ്പുകളും ഗ്രാൻറുകളും ഫെലോഷിപ്പുകളും ഒരുക്കി ഗൂഗിൾ.
ഗൂഗിൾ ലൈം സ്കോളർഷിപ്പ്:
ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ഗൂഗിൾ നൽകുന്ന സ്കോളർഷിപ്പ്. കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദ പഠനത്തിനാണ് സ്കോളർഷിപ്പ്. 10,00 വർഷം ഡോളർ നൽകും.

ഗൂഗിൾ ജനറേഷൻ സ്കോളർഷിപ്പ് :
ആധുനിക സാങ്കേതികവിദ്യാ പഠനത്തിൽ താൽപ്പര്യമുള്ളവർക്ക് കംപ്യൂട്ടർ സയൻസിൽ ബിരുദപഠനം നടത്തുന്നവരാണ് ഗൂഗിൾ ജനറേഷൻ സ്കോളർഷിപ്പ്. വർഷത്തിൽ 10,000 ഡോളർ ആണ് സ്കോളർഷിപ്പ് തുക.
ഗൂഗിൾ ഗവേഷണ ഫെലോഷിപ്പ്;
കംപ്യൂട്ടർ സയൻസിലും അനുബന്ധ മേഖലകളിലുമുള്ള പിഎച്ച്‌ഡി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പിഎച്ച്‌ഡി വിദ്യാർത്ഥികൾക്ക് പുറമെ യുജി, പിജി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പ്രോഗ്രാം അനുസരിച്ച് വ്യവസ്ഥകളിൽ മാറ്റം ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് :
ഗൂഗിളിന്റെ വിവിധ സ്കോളർഷിപ്പുകൾക്ക് https://buildyourfuture.withgoogle.com/scholarship സന്ദർശിക്കുക