യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് രാജ്യം

യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് രാജ്യം

  • ഇന്ന് വൈകുന്നേരം ഡൽഹിയിലെ വസതിയിൽ പൊതുദർശനം

ഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡൽഹിയിലെ വസതിയിൽ എത്തിക്കും. വസന്ത് കുഞ്ചിലെ വസതിയിൽ അടുത്ത ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കും. സിപിഎം ആസ്ഥാനമായ എകെജി ഭവനിൽ നാളെയാണ് പൊതുദർശനം.

രാവിലെ 11 മുതൽ വൈകിട്ട് 3 മണി വരെ നീളുന്ന പൊതുദർശനത്തിൽ സമൂഹത്തിന്റെ വിവിധയിടങ്ങളിൽനിന്ന് ആളുകൾ ആദരാജ്ഞലി അർപ്പിക്കാൻ എത്തും. മെഡിക്കൽ വിദ്യാർഥികൾക്ക് പഠന-ഗവേഷണങ്ങൾക്കായി ഡൽഹി എയിംസിന് മൃതദേഹം വിട്ടുനൽകും.

പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയനേതാക്കൾ യെച്ചൂരിയുടെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )