യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിൽ,മറ്റന്നാൾ എകെജി ഭവനിൽപൊതുദർശനം

യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിൽ,മറ്റന്നാൾ എകെജി ഭവനിൽപൊതുദർശനം

  • 14ന് ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 3 വരെ എ.കെ.ജി ഭവനിൽ പൊതുദർശനത്തിന് വെക്കും

ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിലാഷപ്രകാരം കുടുംബം ഭൗതിക ശരീരം പഠനത്തിന് എയിംസിന് നൽകി. ഇപ്പോൾ എയിംസിൽ എംബാം ചെയ്‌ത് സൂക്ഷിക്കുന്ന ഭൗതിക ശരീരം നാളെ വൈകിട്ട് ഡൽഹി വസന്ത്കുഞ്ജിലെ വസതിയിലേക്ക് മാറ്റും. 14ന് ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 3 വരെ എ.കെ.ജി ഭവനിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് തിരികെ എയിംസിൽ കൊണ്ടുവരും.

അന്ത്യസമയത്ത് ഭാര്യയും മാദ്ധ്യമ പ്രവർത്തകയുമായ സീമാ ചിത്‌സിയും മകളും പ്രഭാഷകയുമായ ഡോ.അഖിലയും അന്തരിച്ച മകൻ ആശിഷിന്റെ ഭാര്യ സ്വാതിയും അടുത്തുണ്ടായിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )