യോഗി ആദിത്യനാഥിന് വധഭീഷണി

യോഗി ആദിത്യനാഥിന് വധഭീഷണി

  • 10 ദിവസത്തിനകം യോഗി രാജിവച്ചില്ലെങ്കിൽ ബാബ സിദ്ദിഖിയെപ്പോലെ ഞങ്ങൾ അദ്ദേഹത്തെ കൊല്ലുമെന്നാണ് ഭീഷണി

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. 10 ദിവസത്തിനകം യോഗി രാജിവച്ചില്ലെങ്കിൽ ബാബ സിദ്ദിഖിയെപ്പോലെ ഞങ്ങൾ അദ്ദേഹത്തെ കൊല്ലുമെന്നാണ് ഭീഷണി. ശനിയാഴ്ച വൈകുന്നേരം മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോൾ സെല്ലിനാണ് ഒരു അജ്ഞാത നമ്പറിൽ നിന്ന് സന്ദേശം ലഭിച്ചത്.

സന്ദേശം അയച്ചയാളെ കണ്ടെത്താൻ വേണ്ട നടപടികൾ ആരംഭിച്ചതായി മുംബൈ പൊലീസും ഉത്തർപ്രദേശ് പൊലീസും പറഞ്ഞു. ഭീഷണിയെത്തുടർന്ന് ആദിത്യനാഥിന് കൂടുതൽ സുരക്ഷയൊരുക്കിയതായും പൊലീസ് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )