
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- പരിപാടി കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ:സത്യൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റും കോട്ടപ്പറമ്പ് മാതൃ ശിശു സംരക്ഷണ കേന്ദ്രവും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ:സത്യൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ഷീജ അധ്യക്ഷത വഹിച്ചു.കുട്ടികൾക്ക് വേണ്ടി കോട്ടപ്പറമ്പ് ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകർ ബോധവൽക്കരണ ക്ലാസ് നടത്തി. അധ്യാപകനായ എ. കെ.അഷ്‌റഫ് ആശംസ അർപ്പിച്ച് സംസാരിച്ചു. ഡോ.നസിയ പ്രൊജക്റ്റിനെ കുറിച്ച് വിശദീകരണവും നടത്തി.

55 ഓളം പേർ രക്തം ദാനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ. വി സ്വാഗതവും എൻഎസ്എസ് ക്യാപ്റ്റൻ ജനിഘ. ബി ശേഖർ നന്ദിയും രേഖപ്പെടുത്തി.
CATEGORIES News