രഞ്ജിത്തിന് ഇന്ന് നിർണായകം

രഞ്ജിത്തിന് ഇന്ന് നിർണായകം

  • കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം. എറണാകുളം സബ് ജയിലിൽ തുടരുന്ന കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. രഞ്ജിത്തിനെ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കും. ജാമ്യാപക്ഷ പരിഗണിക്കും മുമ്പ് രഞ്ജിത്തിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കുകയായിരുന്നു പോലീസ്.

കൂടുതൽ വിവരങ്ങൾ ലഭിക്കാൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്നാവും പോലീസ് കോടതിയിൽ ആവശ്യപ്പെടുക. 3 ദിവസത്തേക്കാവും കസ്റ്റഡി ചോദിക്കുക. കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പായിരിക്കും അടുത്ത നടപടി. ലൈംഗീകാതിക്രമം നടന്നു എന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം പോലീസ് തെളിവെടുക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )