
രാജിവെച്ച് രഞ്ജിത്ത്
- സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം : ലൈംഗികാരോപണം നേരിട്ട സിനിമാ സംവിധായകൻ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. ബംഗാളി ചലച്ചിത്ര നടി ശ്രീലേഖ ചിത്ര കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി.
രാഷ്ട്രീയ- ചലച്ചിത്ര മേഖലകളിലെ പ്രമുഖരിൽ നിന്നുൾപ്പെടെ സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് സ്ഥാനം ഒഴിയുന്നതായി രഞ്ജിത്ത് അറിയിച്ചു.
CATEGORIES News