
രണ്ടാനച്ഛൻ അറസ്റ്റിൽ:പതിനാലുകാരിയെ ഒരു വർഷത്തോളം ക്രൂരമായി പീഡിപ്പിച്ചു
- പിതാവ് ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടാനച്ഛനോടൊപ്പമാണ് അമ്മയും കുട്ടിയും കഴിഞ്ഞിരുന്നത്
ആലുവ: എറണാകുളം ആലുവയിൽ 14കാരിയെ ക്രൂരമായി പീഡനത്തിനിരയാക്കി രണ്ടാനച്ഛൻ അറസ്റ്റിൽ. കുട്ടിയെ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തൽ. കുട്ടിയുടെ അമ്മ റൂറൽ എസ്.പിക്ക് നൽകിയ പരാതിയിലാണ് ആലുവ പോലീസ് പോക്സോ കേസെടുത്തത്. പിതാവ് ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടാനച്ഛനോടൊപ്പമാണ് അമ്മയും കുട്ടിയും കഴിഞ്ഞിരുന്നത്. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സംശയം തോന്നിയ അമ്മയുടെ ബന്ധുവാണ് ഇക്കാര്യം ആദ്യം അമ്മയോട് ഇക്കാര്യം പറയുന്നത്.

തുടർന്ന് മകളോട് ചോദിച്ചപ്പോഴാണ് ഒരുവർഷത്തോളമായി പീഡനത്തിനിരയായ വിവരം കുട്ടി അമ്മയോട് പറയുന്നത്. ഇതിൻറെ അടിസ്ഥാനത്തിലാണ് അമ്മ പരാതി നൽകുന്നത്. സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറാണ് പ്രതിയെന്ന് പോലീസ് പറയുന്നു.
CATEGORIES News