
രണ്ട് എംഎൽഎമാരെ അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി ഓഫര്‍; തോമസ്.കെ തോമസിനെതിരെ ആരോപണം
- ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോന്‍ എംഎൽഎ
തിരുവനന്തപുരം: എൽഡിഎഫിലെ രണ്ട് എംഎൽഎമാരെ എൻസിപി അജിത് പവാർ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയതതായി ആരോപണം. എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ. തോമസാണ് ഈ വാഗ്ദാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
മുൻ മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസിലെ ഏക എംഎൽഎയുമായ ആന്റണി രാജുവിനും ആർഎസ്പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോനുമാണ് ഈ തുക വാഗ്ദാനം ചെയ്തതായി ആരോപിക്കുന്നത്. എന്നാൽ രൂപ വാഗ്ദാനം ചെയ്‌തതായുള്ള ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ എംഎൽഎ രംഗത്തെത്തി. ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല. ആന്റണി രാജുവുമായിട്ടോ തോമസ് കെ തോമസുമായിട്ടോ ഇങ്ങനെയൊരു വിഷയം സംസാരിച്ചിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചിരുന്നുവെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി സഖ്യകക്ഷിയായ എൻസിപി അജിത് പവാർ വിഭാഗത്തിലേക്ക് ചേരുന്നതിനായി ഇരുവർക്കും 50 കോടി രൂപ വീതമാണ് ഓഫർ ചെയ്തത്. ഇതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചതാണ് തോമസ്.കെ തോമസിന്റെ മന്ത്രിസഭാ പ്രവേശനം മുടങ്ങാനിടയാക്കിയതെന്നാണ് റിപ്പോർട്ട്.
.