
രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും
- പാലക്കാട് മത്സരിക്കാൻ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി
പാലക്കാട് : നടനും സംവിധായകനും സ്റ്റാൻഡ് അപ്പ് കൊമേഡിയനും ടെലിവിഷൻ താരവുമായ രമേശ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. പാലക്കാട് മത്സരിക്കാൻ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി.

കെ. മുരളീധരൻ ഉൾപ്പെട്ട നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയിൽ പിഷാരടിയുടെ പേര് ഇടംപിടിച്ചിരിക്കുകയാണ്. സിനിമാ, ടെലിവിഷൻ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ സ്വീകാര്യതയും പ്രശസ്തിയും വോട്ടായി മാറുമെന്നും ജയസാധ്യത ഏറെയാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
CATEGORIES News
