
രാജി ആലോചനയിൽ പോലുമില്ല, എം.എൽ.എ സ്ഥാനം ഒഴിയില്ലെന്ന്; രാഹുൽ മാങ്കൂട്ടത്തിൽ
- രാഹുലിന്റെ രാജി ആവശ്യപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
പത്തനംതിട്ട: എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞു. രാജിയെന്നത് ആലോചനയിൽ പോലുമില്ലാത്ത കാര്യമാണെന്ന് മാധ്യമപ്രവർത്തകരോട് രാഹുൽ പ്രതികരിച്ചു. രാഹുലിന്റെ രാജി ആവശ്യം കോൺഗ്രസിനകത്ത് തന്നെ ഉയർത്തുന്നതിനിടെയാണ് രാഹുൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് അതിൻ്റെ ഒന്നാം ഘട്ടമാണെന്നും കോൺഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഞങ്ങൾ ഈ കാര്യം ഗൗരവമായി പരിശോധിക്കുമെന്നും, വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും, അതിന്റെ ഒന്നാം ഘട്ടമായി 24 മണിക്കൂറിനകം ഒരു പരാതി പോലും ഇല്ലാതിരുന്നിട്ടും അദ്ദേഹം രാജിവെച്ചുവെന്നും, ഇനി പാർട്ടി അന്വേഷിക്കുമെന്നും അതിന് ഒരു നടപടിക്രമമുണ്ട്. എന്നിട്ട് നോക്കാമെന്നും സതീശൻ വ്യക്തമാക്കി.