രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

  • ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ജാമ്യം ലഭിച്ച അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞദിവസമാണ് ജെയിൽ മോചിതനായത്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രണ്ടുദിവസത്തിനകം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. പാർട്ടി ഓഫീസിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് കെജ്രിവാൾ പ്രഖ്യാപനം നടത്തിയത്.
രണ്ടുദിവസം കഴിഞ്ഞാൽ, ഞാൻ മുഖ്യമന്ത്രി പദം രാജിവെയ്ക്കും. ജനങ്ങൾ അവരുടെ വിധി പ്രഖ്യാപിക്കുംവരെ ഞാൻ ആ കസേരയിൽ ഇരിക്കില്ല. ഡൽഹിയിൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ബാക്കി. എനിക്ക് കോടതിയിൽനിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയിൽനിന്നും എനിക്ക് നീതിലഭിക്കും. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ ഞാൻ ഇനി മുഖ്യമന്ത്രി കസേരയിൽ ഇരിക്കൂ, കെജ്‌രിവാൾ പറഞ്ഞു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ജാമ്യം ലഭിച്ച അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞദിവസമാണ് ജെയിലിൽ മോചിതനായത്. ഹരിയാനയിലും ഡൽഹിയിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽക്കൂടിയാണ് കെജ്‌രിവാളിന്റെ ഇപ്പോഴത്തെ നീക്കമെന്നാണ് സൂചന

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )