
രാജേന്ദ്ര വിശ്വനാഥ് ആർലെകർ പുതിയ കേരള ഗവർണർ
- ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാറിൽ
തിരുവനന്തപുരം : ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ. നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെകർ പകരം കേരളത്തിന്റെ ഗവർണർ ആകും. ഗോവയിൽ നിന്നുള്ള ബിജെപി നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആർലെകർ. നേരത്തെ ഹിമാചലിലും ഗവർണർ ആയിരുന്നു.

ഗോവ സ്വദേശിയായ ആർലെകർ നേരത്തെ ഗോവയിൽ വനം- പരിസ്ഥിതി മന്ത്രിയായും സേ വനമനുഷ്ഠിച്ചിട്ടുണ്ട്.ഒഡീഷ, മിസോറാം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്.
CATEGORIES News