
രാജ്ഭവന്റെ പേര് മാറ്റുന്നതിനുള്ള വിജ്ഞാപനം ഇന്നോ നാളെയോ പുറത്തിറങ്ങും
- ഇനി മുതൽ രാജ്ഭവൻ ലോക് ഭവൻ കേരള എന്ന പേരിലായിരിക്കും അറിയപ്പെടുക.
തിരുവനന്തപുരം : ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് മാറ്റുന്നതിനുള്ള വിജ്ഞാപനം ഇന്നോ നാളെയോ പുറത്തിറങ്ങും. സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മടങ്ങി എത്തിയതിനാൽ തുടർ നടപടികളിലേക്ക് കടക്കും. ഇനി മുതൽ രാജ്ഭവൻ ലോക് ഭവൻ കേരള എന്ന പേരിലായിരിക്കും അറിയപ്പെടുക.

രാജ്യത്തെ എല്ലാ രാജ്ഭവനകളുടെയും പേര് ജനങ്ങളുടെ ഭവനം എന്നർത്ഥം വരുന്ന ലോക് ഭവൻ എന്നാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് നീക്കം. കഴിഞ്ഞവർഷം ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ രാജേന്ദ്ര വിശ്വനാഥ അർലേക്കർ അവതരിപ്പിച്ചതാണ് പേര് മാറ്റാനുള്ള ആശയം.
CATEGORIES News
