
രാജ്യം തന്നെ കാണില്ലെന്ന് സെലൻസ്കിയോട് ട്രംപ്
- തിരഞ്ഞെടുപ്പ് നടത്താത്ത ഏകാതിപതിയാണ് സെലൻസ്കിയെന്നും ട്രംപ്
യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് നടത്താത്ത ഏകാതിപതിയാണ് സെലൻസ്കിയെന്നും എത്രയും പെട്ടന്ന് മാറി പോയില്ലെങ്കിൽ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് പറഞ്ഞു . തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയാണ് ട്രംപിൻ്റെ രൂക്ഷ വിമർശനം.

സെലൻസ്കി യുക്രൈനിൽ തിരഞ്ഞെടുപ്പ് നടത്തുന്നില്ല. ബൈഡനെ തെറ്റിധരിപ്പിക്കുന്നതിൽ മാത്രമാണ് അയാൾ മിടുക്ക് കാണിച്ചിട്ടുള്ളതെന്നും ട്രംപ് കുറിച്ചു. അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വന്നതിന് പിന്നാലെ യുക്രൈൻ വിഷയത്തിൽ അമേരിക്കൻ നിലപാടുകളെല്ലാം മാറി വരികയാണ്.
CATEGORIES News