
രാജ്യത്തിന് പിതാക്കന്മാരില്ല, ഉള്ളത് പുത്രന്മാർ-വിവാദ പരാമർശവുമായി കങ്കണ
- ഗാന്ധിജയന്തി ദിനത്തിലാണ് വിവാദ പരാമർശവുമായി കങ്കണ സോഷ്യൽ മീഡിയയിൽ വന്നത്
ഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ വിവാദ പരാമർശവുമായി നടിയും ബിജെപി എം.പിയുമായ കങ്കണ റണാവത്. ‘രാജ്യത്തിന് പിതാക്കന്മാരില്ല, ഉള്ളത് പുത്രന്മാർ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാരാണ് ഭാഗ്യവാന്മാർ’ എന്നായിരുന്നു കങ്കണയുടെ കുറിപ്പ്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിന് പിന്നാലെ കങ്കണയ്ക്കെതിരെ വിമർശനം ശക്തമാകുകയാണ്. ഇതിന് പിന്നാലെ പങ്കുവെച്ച പോസ്റ്റിൽ ഗാന്ധിജി മുന്നോട്ടുവെച്ച ശുചിത്വത്തെ പിന്തുടർന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കങ്കണ നന്ദിയും അറിയിച്ചിട്ടുണ്ട്. കങ്കണയ്ക്കെതിരെ വിമർശനവുമായി ഇത്തവണയും ബിജെപി രം ഗത്തെത്തിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ കങ്കണ നടത്തിയ പരാമർശങ്ങൾ തെറ്റായിപ്പോയെന്ന് മുതിർന്ന ബിജെപി നേതാവ് മനോരഞ്ജൻ കാലിയ പ്രതികരിച്ചത്.
CATEGORIES News