
രാജ്യത്ത് രണ്ട് ജെൻഡർ മാത്രം മതി-ട്രംപ്
- കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോള ഉടമ്പടിയിൽ നിന്ന് പിൻമാറുമെന്നും വ്യക്തമാക്കി
അമേരിക്ക ഇന്ന് മുതൽ അഭിവൃദ്ധി പ്രാപിക്കുമെന്ന് പ്രസിഡൻറായി ചുമതലയേറ്റുള്ള ആദ്യപ്രസംഗത്തിൽ ട്രംപ് പറഞ്ഞു . എണ്ണ ഖനനം ചെയ്യാനായി ആർട്ടിക് തുറക്കുമെന്നും ആഭ്യന്തര ഊർജ ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്നും ട്രംപ്. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോള ഉടമ്പടിയിൽ നിന്ന് പിൻമാറുമെന്ന് ട്രംപ് വ്യക്തമാക്കി.

രാജ്യത്ത് രണ്ട് ജെൻഡർ മാത്രം മതിയെന്നും ട്രമ്പ് കൂട്ടിച്ചേർത്തു . സ്ത്രീ-പുരുഷ ലിംഗത്തിൽപ്പെട്ടവരെ മാത്രമേ അമേരിക്ക അംഗീകരിക്കൂ. LGBTQ+ സമൂഹത്തെ അംഗീകരിക്കില്ലെന്ന് ഡൊണൾഡ് ട്രംപ് പറഞ്ഞു. ലോകസമാധാനം കാത്തുസൂക്ഷിക്കുകയാണ് അമേരിക്കയുടെ പ്രധാനലക്ഷ്യം. കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഗൾഫ് ഓഫ് മെക്‌സിക്കോയുടെ പേര് മാറ്റി. ഇനി മുതൽ ഗൾഫ് ഓഫ് അമേരിക്കയെന്ന് അറിയപ്പെടും. ട്രംപ് കൊണ്ടുവരാൻ പോകുന്ന പുതിയ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് ലോകം മുഴുവൻ.