
രാജ്യാന്തര ചലച്ചിത്ര മേള; സംഘാടകസമിതി രൂപീകരിച്ചു
- ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായാണ് മേള സംഘടിപ്പിക്കുന്നത്
തിരുവനന്തപുരം : ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള സംഘാടകസമിതി രൂപീകരിച്ചു. ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായാണ് മേള സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായ സംഘാടക സമിതിയിൽ 501 അംഗങ്ങളാണുള്ളത്. ഇത്തവണത്തെ ചലച്ചിത്രമേളയിൽ സർക്കാർ നയത്തിന്റെ ഭാഗമായി മറ്റു പാക്കേജുകളോടൊപ്പം വനിതകളുടെ സിനിമകളുടെ പ്രത്യേക പാക്കേജും ഉൾപ്പെടുത്തും.

ഇരുപത്തിയൊൻപതാമത് ഐ എഫ് എഫ് കെ യുടെ ലോഗോ മന്ത്രി സജി ചെറിയാൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു. കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ ഉൾപ്പെടെ നിരവധിപേർ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പങ്കെടുത്തു.കമ്മിറ്റിയിൽ പങ്കെടുത്തവർ പലവിധ നിർദേശങ്ങൾ മുന്നോട്ട് വെച്ചു. മുൻ വർഷത്തെ പോലെ ഡെലിഗേറ്റുകൾക്ക് റിസർവേഷൻ സൗകര്യമുണ്ടായിരിക്കും.
CATEGORIES News
