
രാജ്യാന്തര വിപണിയിൽ എണ്ണ വില കുതിക്കുന്നു
- ലോകത്ത് എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഒൻപതാം സ്ഥാനത്താണ് ഇറാൻ.
ന്യൂഡൽഹി : ഇറാൻ -ഇസ്റാഈൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ എണ്ണ വില കുതിക്കുന്നു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്. അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് എണ്ണവില.എണ്ണവില രണ്ടുശതമാനമാണ് ഉയർന്നത്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇറാൻ- ഇസ്റാഈൽ സംഘർഷത്തിൽ അമേരിക്ക കൂടി പങ്കാളിയായതോടെയാണ് എണ്ണ വിലയിൽ വൻ വർധനയുണ്ടായിരിക്കുന്നത്. ലോകത്തെ എണ്ണ, വാതക വിതരണത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെൻന്റ് അംഗീകാരം നൽകിയതും എണ്ണവിലയെ സ്വാധീനിക്കുന്നതായും വിദഗ്ധർ പറയുന്നു. നഷ്ടത്തോടെയാണ് ഇന്ന് ഏഷ്യൻ വിപണി വ്യാപാരം ആരംഭിച്ചത്. എണ്ണവിതരണത്തിലെ അനിശ്ചിതത്വം തന്നെയാണ് ഏഷ്യൻ വിപണിയെയും ബാധിച്ചത്.
CATEGORIES News