
രാജ് ഭവൻ ഇന്നുമുതൽ ലോക്‌ഭവൻ
- പിഡബ്ല്യുഡി ഉദ്യോഗസ്ഥരെത്തിയാണ് രാജ്ഭവനിന്റെ പ്രധാന ഗേറ്റിന് ഇരുവശവുമുള്ള ബോർഡുകൾ അഴിച്ചുമാറ്റിയത്.
തിരുവനന്തപുരം : ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവൻ ഇന്നുമുതൽ ലോക്‌ഭവൻ . പേരുമാറ്റം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ്. രാജ് ഭവന്റെ മുന്നിലെ പഴയ ബോർഡ് അഴിച്ചു മാറ്റിയിട്ടുണ്ട്.

പിഡബ്ല്യുഡി ഉദ്യോഗസ്ഥരെത്തിയാണ് രാജ്ഭവനിന്റെ പ്രധാന ഗേറ്റിന് ഇരുവശവുമുള്ള ബോർഡുകൾ അഴിച്ചുമാറ്റിയത്. പേരുമാറ്റം വന്നതോടെ ഇനി മുതൽ ലോക് ഭവൻ എന്നായിരിക്കും ഗവർണറുടെ വസതി അറിയപ്പെടുക. നാളെ ഉച്ചയോടെ ആയിരിക്കും പുതിയ ബോർഡ് സ്ഥാപിക്കുക.
CATEGORIES News
