രാത്രി തണുത്ത കാലാവസ്ഥ ജനുവരി അവസാനം വരെ തുടരും ;കാരണം ലാ നിന പ്രതിഭാസം

രാത്രി തണുത്ത കാലാവസ്ഥ ജനുവരി അവസാനം വരെ തുടരും ;കാരണം ലാ നിന പ്രതിഭാസം

  • പസഫിക് സമുദ്രത്തിലെ ജലം തണുക്കുന്ന അവസ്ഥയാണ് ലാ നിന. ഈ പ്രതിഭാസം ഉണ്ടാകുമ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തണുപ്പ് കൂടുക സ്വാഭാവികമാണ്

തിരുവനന്തപുരം: ജനുവരി പകുതിയായിട്ടും രാത്രി തണുത്ത കാലാവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് ജനുവരി അവസാനം വരെയെങ്കിലും തുടരുമെന്നാണ് വിദഗ്‌ധരുടെ നിഗമനം. ഇതിന് കാരണം ലാ നിന പ്രതിഭാസമാണ്. പസഫിക് സമുദ്രത്തിലെ ജലം തണുക്കുന്ന അവസ്ഥയാണ് ലാ നിന. ഈ പ്രതിഭാസം ഉണ്ടാകുമ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തണുപ്പ് കൂടുക സ്വാഭാവികമാണ്. എന്നാൽ മഴ ലഭിച്ചാൽ തണുപ്പ് കുറയുകയും ചെയ്യും. എങ്കിലും ജനുവരി അവസാനം വരെ രാത്രി തണുത്ത കാലാവസ്ഥ തുടരും എന്നാണ് വിലയിരുത്തൽ.

നാളെ മുതൽ ബുധൻ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ഇതിന് കാരണം. ന്യൂനമർദം ദുർബലമായിട്ടുണ്ടെങ്കിലും പലയിടങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്. ഈ വർഷം സംസ്ഥാനത്ത് വേനൽമഴ കൂടുതൽ ലഭിക്കുമെന്നാണ് വിദഗ്‌ധരുടെ നിഗമനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )