
രാമക്ഷേത്ര നിർമാണം; പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തി എൻസിഇആർടി
- ബാബരി മസ്‌ജിദ് തകർത്തതും ഗുജറാത്ത് കലാപവും പുറത്ത്
- 12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് അറുത്തു മാറ്റലും തുന്നി ചേർക്കലും.
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാമർശങ്ങളും.ബാബരി മസ്ജിദിന്റെ തകർക്കൽ ഒഴിവാക്കിയും പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തിയും എൻസിഇആർടി പാഠപുസ്തകം. വരുന്ന അക്കാദമിക് വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന 12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് അറുത്തു മാറ്റലും തുന്നി ചേർക്കലും.
2024-25 അധ്യയനവർഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള മാറ്റങ്ങളാണ് നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) വരുത്തിയിരിക്കുന്നത്. ബാബരി മസ്ജിദ് തകർത്തു എന്ന പരാമർശം മാറ്റി സുപ്രീംകോടതി ഇടപെടലിലൂടെ രാമക്ഷേത്രം നിർമിച്ചു എന്ന് കൂട്ടി ചേർത്തു. പ്ലസ് ടു സോഷ്യോളജി പാഠപുസ്തകത്തിൽ ഇന്ത്യൻ സൊസൈറ്റിയെന്ന ആറാം അധ്യായത്തിൽ വർഗീയകലാപങ്ങളുടെ ചിത്രവും മുഴുവനായി ഒഴിവാക്കിയിട്ടുണ്ട്.
അതേ സമയം വിദ്വേഷം ജനിപ്പിക്കുന്ന രാഷ്ട്രീയ വിഷയങ്ങൾ ഒഴിവാക്കണം എന്നതായിരുന്നു സമിതിയുടെ നിർദേശമെന്നാണ് പറയുന്നത് . പന്ത്രണ്ടാം ക്ലാസ് രാഷ്ട്രതന്ത്ര പാഠപുസ്തകത്തിൽ നിന്നുമാണ് ഈ വിഷയങ്ങൾ ഒഴിവാക്കുന്നത്. കലാപങ്ങൾ ഒഴിവാക്കി രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഭവ വികാസങ്ങൾ ആകും ഉൾപ്പെടുത്തുക. പുതിയ പുസ്തകം ഈ അധ്യയന വർഷം മുതൽ നൽകും.