രാഹുലിനെതിരെ സ്വരാജ്

രാഹുലിനെതിരെ സ്വരാജ്

  • അൻവർ മത്സരിക്കുന്നത് എൽഡിഎഫിനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും എം.സ്വരാജ് പറഞ്ഞു.

നിലമ്പൂർ: പി.വി അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിന്റെ ഗതികേടാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത് യുഡിഎഫ് പറഞ്ഞിട്ടായിരുന്നു. അൻവർ മത്സരിക്കട്ടെ ആർക്കും മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ട്. അൻവർ മത്സരിക്കുന്നത് എൽഡിഎഫിനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും എം.സ്വരാജ് പറഞ്ഞു.

‘ഇനിയെത്ര പേർ ക്യു നിൽക്കുമെന്ന് മാധ്യമങ്ങൾ പുറത്ത് കൊണ്ടു വന്നേക്കാം. കവളപ്പാറയിൽ പോയില്ല എന്നത് അസത്യമാണ്. കവളപ്പാറ ദുരന്തം ഉണ്ടായപ്പോൾ മുൻ എം.എൽ.എ ക്ക് ഒപ്പമാണ് അവിടെ പോയത്. അദ്ദേഹം അതെല്ലാം മറക്കുകയാണ്. എല്ലാം മറക്കുന്ന ഒരു സാഹചര്യത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്’ സ്വരാജ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )