
രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം ; റവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസ്
- രാഹുൽ ഗാന്ധി ഒന്നാം നമ്പർ തീവ്രവാദി എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം
കർണാട: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ തീവ്രവാദിയെന്ന് വിളിച്ച കേന്ദ്ര മന്ത്രി റവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസ്. കർണാട പിസിസിയുടെ പരാതിയിലാണ് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.
രാഹുൽ ഗാന്ധി ഒന്നാം നമ്പർ തീവ്രവാദി എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. കോൺഗ്രസ് പ്രതിഷേധം ഉയർത്തിയെങ്കലും ഖേദം പ്രകടിപ്പിക്കാൻ മന്ത്രി തയാറായിരുന്നില്ല.
‘രാഹുൽ ഗാന്ധി ഇന്ത്യക്കാരനല്ല. അയാൾ ഒട്ടുമിക്ക സമയവും രാജ്യത്തിന് പുറത്താണ് ചിലവഴിക്കുന്നത്. തന്റെ രാജ്യത്തെ രാഹുൽ സ്നേഹിക്കുന്നില്ല. അതിനാലാണ് വിദേശത്ത് പോയി ഇന്ത്യയെ കുറിച്ച് മോശമായി പറയുന്നത്. നേരത്തെ, അവർ മുസ്ലിംകളെ ഉപയോഗിക്കാൻ ശ്രമിച്ചു, പക്ഷേ അത് നടന്നില്ല. ഇപ്പോൾ അവർ സിഖുകാരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. എന്നായിരുന്നു വിവാദ പരാമർശം.
CATEGORIES News