
രാഹുൽ ഗാന്ധിയുടെ ഗ്യാരന്റിയിൽ പ്രതീക്ഷയുമായി യുഡിഎഫ്
- യുഡിഎഫ് അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 ആക്കും
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഗ്യാരന്റിയിൽ പ്രതീക്ഷയുമായി യുഡിഎഫ്. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രി സഭ യോഗത്തിൽ ഗ്യാരണ്ടികളിൽ തീരുമാനം എടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കേരളം പിടിക്കാൻ അഞ്ചിന ഗ്യാരണ്ടികളാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.യുഡിഎഫ് അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 ആക്കും, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ അടക്കമുള്ള ഇന്ദിരാ ഗ്യാരണ്ടിയാണ്
പുതുയുഗ യാത്രയുടെ സമാപനസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

കർണ്ണാടകയിലും തെലങ്കാനയിലും കോൺഗ്രസിനെ അധികാരത്തിലേക്കെത്തിച്ച രാഹുലിൻറെ ഗ്യാരണ്ടി കേരളത്തിലും. സ്ത്രീകളെയും യുവാക്കളെയും വയോജനങ്ങളെയും ലക്ഷ്യം വെക്കുന്ന രാഹുലിനറെ ഗ്യാരണ്ടി യുഡിഎഫിൻറെ റിയൽ പ്രകടന പത്രിക തന്നെ. മോദിയെയും പിണറായിയെം ഒരുപോലെ കുറ്റപ്പെടുത്തി രാഹുൽ. സിപിഎം ബിജെപി കൂട്ട് കെട്ടാണ് യുഡിഎഫിൻറെ പ്രധാന എതിരാളികളെന്ന് പ്രഖ്യാപിച്ചു
