
രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തില്ല
- പ്രതികൂല കാലാവസ്ഥ ആയതിനാലാണ് യാത്ര മാറ്റി വെച്ചത്. വൈകാതെ തന്നെ വയനാട്ടിൽ എത്തുമെന്നും രാഹുൽ ഗാന്ധി
കൽപ്പറ്റ : മുണ്ടക്കൈ ഉരുൾപൊട്ടൽ പ്രദേശത്തേക്കുള്ള
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഇന്നത്തെ സന്ദർശനം റദ്ദാക്കി.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനത്തിന് ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയത്.
പ്രത്യേക വിമാനത്തിൽ വയനാട്ടിലേക്ക് എത്തും എന്ന് രാഹുൽ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ ആയതിനാലാണ് യാത്ര മാറ്റി വെച്ചത്. വൈകാതെ തന്നെ വയനാട്ടിൽ എത്തുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
CATEGORIES News