രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാൽസംഗ കേസുകൾ അന്വേഷിക്കാൻ ഒറ്റ സംഘം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാൽസംഗ കേസുകൾ അന്വേഷിക്കാൻ ഒറ്റ സംഘം

  • രാഹുൽ മാങ്കൂട്ടത്തിനെതിരായ ആദ്യ കേസ് തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ച പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയെന്നാണ്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ട് ബലാൽസംഗ കേസുകൾ അന്വേഷിക്കാൻ ഒറ്റ സംഘം. രണ്ടു കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചിരുന്ന ആദ്യ കേസും എസ്‌പി പൂങ്കുഴലിക്ക് കൈമാറി.

രാഹുൽ മാങ്കൂട്ടത്തിനെതിരായ ആദ്യ കേസ് തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ച പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയെന്നാണ്. ഈ കേസാണ് പൂങ്കുഴലിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന് കൈമാറിയത്.ക്രൈം ബ്രാഞ്ച് കൊല്ലം ഡിവൈഎസ്‌പി സാനിയ്ക്കാണ് അന്വേഷണ ചുമതല. കേരളത്തിന് പുറത്തുള്ള 23 കാരിയെ പീഡിപ്പിച്ച കേസ് പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയും അന്വേഷിക്കും. രണ്ടു കേസുകളും ഒരു എസ്‌പി മേൽനോട്ടം വഹിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )