രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി ; രണ്ടാംപ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി ; രണ്ടാംപ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു

  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ ബലാത്സംഗ പരാതിയിൽ രണ്ടാം പ്രതിയാണ് ജോബി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. തിരുവനന്തപുരം സെഷൻസ് കോടതി ഡിസംബർ 20ന് അപേക്ഷ പരിഗണിക്കും.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ ബലാത്സംഗ പരാതിയിൽ രണ്ടാം പ്രതിയാണ് ജോബി.

ഗർഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിന്റെ സുഹൃത്തായ ജോബിയായിരുന്നു. ഗർഭച്ഛിദ്രം നടത്താൻ രാഹുലിന്റെ നിർദേശപ്രകാരം ബെംഗളൂരുവിൽ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനൽകിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. ബിനിനസ്സുകാരനായ ജോബി ഒളിവിലാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )