രാഹുൽ മാങ്കൂട്ടത്തിലിന്റെ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി

രാഹുൽ മാങ്കൂട്ടത്തിലിന്റെ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി

  • പരാതിക്കാരിയെ ബലാത്സംഗം ചെയ്ത്‌ തിരുവല്ലയിലെ ക്ലബ്ബ് സെവൻ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി. പരാതിക്കാരിയെ ബലാത്സംഗം ചെയ്ത്‌ തിരുവല്ലയിലെ ക്ലബ്ബ് സെവൻ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. 20 മിനിറ്റ് മാത്രമായിരുന്നു ഇവിടെ തെളിവെടുപ്പ്. തെളിവെടുപ്പ് നടന്നത് ഹോട്ടലിലെ രണ്ടാമത്തെ നിലയിലെ മുറിയിലായിരുന്നു.

തെളിവെടുപ്പിന് ശേഷം രാഹുലുമായി എസ്ഐടി സംഘം എആർ ക്യാമ്പിലേക്ക് മടങ്ങി. പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷാ സന്നാഹമാണ് ഹോട്ടൽ പരിസരത്ത് ഒരുക്കിയിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )