രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ് ; തുടർനടപടികൾ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ് ; തുടർനടപടികൾ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്

  • നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ അതിന് മുൻപ് അന്വേഷണത്തിൽ പുരോഗതി കൈവരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസിൽ തുടർനടപടികൾ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. നിയമോപദേശം ലഭിച്ചാൽ മാത്രമേ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാവുകയുള്ളൂ.

റിനിയെ പരാതിക്കാരിയാക്കുന്നതിൽ അന്വേഷണസംഘം നിയമസാധ്യത തേടും. മൂന്നാം കക്ഷികളല്ലാത്ത പരാതിക്കാർ രംഗത്ത് വരാത്തതാണ് പരാതിക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി. പക്ഷേ, നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ അതിന് മുൻപ് അന്വേഷണത്തിൽ പുരോഗതി കൈവരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. അതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്ത് സഹായിച്ചു എന്നതിനുള്ള ചില തെളിവുകൾ ക്രൈം ബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. അത് ഒരു യുവവ്യവസായിയാണെന്നാണ് നിഗമനം. ഇദ്ദേഹത്തിൽ നിന്നുൾപ്പടെ കൂടുതൽ വിവരങ്ങൾ തേടിക്കൊണ്ടായിരിക്കും അന്വേഷണം നടത്തുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )