
രാഹുൽ മാങ്കൂട്ടത്തിലും പി.കെ.ഫിറോസും റിമാൻഡിൽ
- നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളായ യുണൈറ്റഡ് ഡെമോക്രാറ്റിക് യൂത്ത് ഫ്രണ്ട് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ, പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്ന പ്രതിഷേധക്കാർ സ്ഥലത്ത് നിലയുറപ്പിച്ചു. വനിതാ പ്രവർത്തകരും മറ്റുള്ളവരും ബാരിക്കേഡുകൾ മറികടന്ന് ചാടിയപ്പോൾ അറസ്റ്റ് ചെയ്ത് പ്രദേശത്തുനിന്ന് നീക്കി.