രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുതിർന്ന കോൺഗ്രസ് നേതാവെന്ന് സൂചന

രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുതിർന്ന കോൺഗ്രസ് നേതാവെന്ന് സൂചന

  • സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയതായാണ് സൂചന.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുതിർന്ന കോൺഗ്രസ് നേതാവെന്ന് സൂചന. ഈ നേതാവ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയതായാണ് സൂചന

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗർഭച്ഛിദ്രത്തിന് ശേഷം പെൺകുട്ടി മോശമായ ശാരീരിക, മാനസിക അവസ്ഥയിലായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി.
ഗർഭഛിദ്രത്തിനു ഭീഷണിപ്പെടുത്തിയതിനുമുള്ള തെളിവുകൾ പോലീസ് ശേഖരിച്ചു. ഗർഭച്ഛിദ്രത്തിന് ജോബി മരുന്നെത്തിച്ചത് ബെഗളൂരുവിൽ നിന്നാണെന്നും പരാതിക്കാരി പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )