രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടപടി ഊർജ്ജിതം

രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടപടി ഊർജ്ജിതം

  • 20 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം : തലസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ നമ്പർപ്ലേറ്റ് ഘടിപ്പിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ സിറ്റി ട്രാഫിക് പോലീസ് നടപടി ഊർജ്ജിതമാക്കി. പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. മോട്ടോർ വാഹന നിയമം ലംഘിച്ചുകൊണ്ട് സൈലൻസർ, നമ്പർ പ്ലേറ്റ്, മഡ് ഗാർഡ്, ഇൻഡിക്കേറ്ററുകൾ തുടങ്ങിയവ രൂപം മാറ്റം വരുത്തിയും അമിത ശബ്ദമുണ്ടാക്കി സഞ്ചരിച്ചതുമായ മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്ത് വാഹനം ഓടിച്ചവർക്കെതിരെയും വാഹനമുടമകൾക്കെതിരെയും 20 കേസുകൾ രജിസ്റ്റർ ചെയ്തു.

ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ തുടർന്നുള്ള ദിവസങ്ങളിലും സ്പെഷ്യൽ ഡ്രൈവുകൾ നടത്തി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് സിറ്റി പോലീസ് കമ്മീഷണർ സ്‌പർജൻ കുമാറും ഡി സി പിമാരായ വിജയ് ഭരത് റെഡ്ഡി, സാഹിർ.എസ് എം.എന്നിവർ അറിയിച്ചു. വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )