
രേണുകസ്വാമി വധം; ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം
ബംഗളൂരൂ: രേണുകസ്വാമി കൊലക്കേസിൽ പ്രതികളായ നടൻ ദർശനും നടി പവിത്ര ഗൗഡയ്ക്കും ജാമ്യം. ഇവരടക്കം 7 പ്രതികൾക്കാണ് കർണാടക ഹൈക്കോടതി ജാമ്യം നൽകിയത്. അഞ്ച് മാസങ്ങൾക്കു മുമ്പാണ് കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒക്ടോബർ 30ന് ദർശന് 6 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം നൽകിയിരുന്നു. കാലിന് ശസ്ത്രക്രിയ നടത്തണമെന്നു കാണിച്ച് ദർശൻ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. പരപ്പന അഗ്രഹാര ജയിലിലായിരുന്ന ദർശനെ പിന്നീട് ബെല്ലാരി സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. പരപ്പനയിൽ ദർശന് വിഐപി പരിഗണന ലഭിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന് വിവാദമായതോടെയാണ് ജയിൽ മാറ്റിയത്.
CATEGORIES News