
റവാഡ ചന്ദ്രശേഖറിന്റെ കാലാവധി നീട്ടി ഉത്തരവിറങ്ങി
- കാലാവധി നീട്ടിയത് 2027 ജൂൺ 30 വരെയാണ്.
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുള്ള റവാഡ ചന്ദ്രശേഖറിൻ്റെ കാലാവധി നീട്ടി ഉത്തരവിറങ്ങി. കാലാവധി നീട്ടിയത് 2027 ജൂൺ 30 വരെയാണ്.

ഡിജിപി സ്ഥാനത്തെ കാലാവധി രണ്ട് വർഷമായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് തീരുമാനം. ഈ വർഷം ജൂൺ 30 ന് റവാഡ വിരമിക്കേണ്ടിയിരുന്നു. ഇതാണ് നീട്ടിയത്. 2025 ജൂലൈ ഒന്നിനാണ് സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്.
CATEGORIES News
TAGS THIRUVANANTHAPURAM
