റാപ്പർ വേടനതിരായ ബലാത്സംഗ കേസ്; കുറ്റപത്രം സമർപ്പിച്ചു

റാപ്പർ വേടനതിരായ ബലാത്സംഗ കേസ്; കുറ്റപത്രം സമർപ്പിച്ചു

  • പരാതി ശരിവെക്കുന്നതാണ് കുറ്റപത്രത്തിലെ കണ്ടെത്തലുകൾ.

തൃക്കാക്കര: റാപ്പർ വേടനത്തിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു. തൃക്കാക്കര പോലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി ശരിവെക്കുന്നതാണ് കുറ്റപത്രത്തിലെ കണ്ടെത്തലുകൾ. ഈ മാസം പത്തിന് വേടന്റെ ചോദ്യം ചെയ്യൽ പൂർത്തിയായിരുന്നു. വിവാഹ വാഗ്ദാനം നൽകി യുവതിയെ ബാലത്സംഗം ചെയ്‌തു എന്നാണ് വേടന് എതിരായ കേസ്.

ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്ന് പോലീസിന് അന്നത്തെ ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി. മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷൻസ് കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു.ഇന്നലെ കഞ്ചാവ് കേസിൽ ഹിൽപാലസ് പോലീസ് വേടനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )