
റാപ്പർ വേടനെതിരായ ബലാത്സംഗ കേസ്; മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു
- ഇന്നലെയാണ് തൃക്കാക്കര പോലീസ് പരിശോധന നടത്തിയത്
തൃശ്ശൂർ : റാപ്പർ വേടനെതിരായ ബലാത്സംഗ കേസിൽ വേടന്റെ വീട്ടിൽ പരിശോധന നടത്തി പോലീസ്. വേടന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് തൃക്കാക്കര പോലീസ് പരിശോധന നടത്തിയത്.

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റിയിരുന്നു. വേടനെതിരെ തൃക്കാക്കര പോലീസ് കേസെടുത്തത് യുവ ഡോക്ടറുടെ പരാതിയിലാണ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
CATEGORIES News
