
റാപ്പർ വേടൻ അറസ്റ്റിൽ
- അഞ്ചുതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവ ഡോക്ടർ മൊഴി നൽകിയത്.
കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിജിറ്റൽ തെളിവുക ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

എന്നാൽ മുൻകൂർ ജാമ്യമുണ്ടായതിനാൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം വേടനെ വിട്ടയച്ചു. വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവ ഡോക്ടർ മൊഴി നൽകിയത്.
CATEGORIES News
