
റിട്ട. എഎസ്ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന് മകൻ ആത്മഹത്യ ചെയ്തു
- ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു
കാഞ്ഞിരപ്പള്ളി: റിട്ടയേഡ് എഎസ്ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന് മകൻ ആത്മഹത്യ ചെയ്‌ത നിലയിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻ ശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്.
സോമനാഥൻ നായർ, സരസമ്മ എന്നിവരെ കൊല്ലപ്പെട്ട നിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. മൂന്നുദിവസമായി ഇവരെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എം അനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
CATEGORIES News