
റിപ്പബ്ലിക് ദിന പരേഡിൽ ഗവർണറുടെ പ്രസംഗത്തിനിടെ പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു
- സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് ആണ് കുഴഞ്ഞുവീണത്
തിരുവനന്തപുരം:റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്‌ത് ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു. തോംസൺ ജോസ് ആണ് കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ ഉടനെ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി.

ഗവർണറുടെ സമീപത്ത് നിൽക്കുകയായിരുന്നു കമ്മീഷണർ. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗിക്കാനായി വന്ന സമയത്താണ് തൊട്ടടുത്ത നിന്ന കമ്മീഷണർ കുഴഞ്ഞുവീണത്.
CATEGORIES News