
റിയാദിൽ വിമാന സർവീസുകൾ മുടങ്ങി; കൊച്ചിയിലേക്കുള്ള യാത്രക്കാരും പ്രതിസന്ധിയിൽ
- ക്രിസ്‌തുമസ് അവധിക്കായി അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും എത്തിയവരടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
റിയാദ് : റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ മുടങ്ങി. കഴിഞ്ഞ 15 മണിക്കൂറിലേറെയായി, സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം മുടങ്ങിയതെന്നാണ് വിവരം.മുടങ്ങിയത് ശനി 11.30ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട സൗദി എയർലൈൻസ് വിമാനമാണ്.

ക്രിസ്‌തുമസ് അവധിക്കായി അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും എത്തിയവരടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. എന്നാൽ കൃത്യമായ വിവരങ്ങൾ നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. കൊച്ചുകുട്ടികൾ അടക്കമുള്ള നിരവധി കുടുംബങ്ങളും യാത്ര മുടങ്ങിയവരിൽപെടുന്നു.
CATEGORIES News
