റിലീസ് തടയണം;      ‘ബറോസി’നെതിരെ കോടതിയിൽ ഹർജി

റിലീസ് തടയണം; ‘ബറോസി’നെതിരെ കോടതിയിൽ ഹർജി

  • സംവിധായകനും നടനുമായ മോഹൻലാൽ, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാർ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്കെതിരെ പരാതി നൽകി

കൊച്ചി: മോഹൻലാൽ സംവിധാനം ചെയ്യുന്ന മെഗാ 3 ഡി ചിത്രമായ ബറോസിനെതിരെ കോടതിയിൽ ഹർജി . ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.

എറണാകുളം ജില്ലാ കോടതിയിൽ ജോർജ് തുണ്ടിപ്പറമ്പിലാണ് പരാതി നൽകിയിരിക്കുന്നത് . തൻ്റെ ‘മായ’ എന്ന നോവലിന്റെ പകർപ്പവകാശ ലംഘനമാണ് ‘ബറോസ്, ഗാർഡിയൻ ഓഫ് ദി ഗാമാസ് ട്രഷർ’ എന്ന സിനിമയെന്നാണ്.
ജർമ്മനിയിൽ താമസിക്കുന്ന ഇയാൾ സംവിധായകനും നടനുമായ മോഹൻലാൽ, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാർ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )