
റീൽസ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല; അഭിനന്ദിച്ച് മന്ത്രി എം.ബി രാജേഷ്
- ഞായറാഴ്‌ചയാണ് റീൽസ് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കി ജീവനക്കാർ
തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ ജീവനക്കാർ ജോലിക്കിടെ റീൽസ് ചിത്രീകരിച്ചതിന്റെ പേരിൽ നടപടി ഉണ്ടാവില്ല എന്ന് മാത്രമല്ല അഭിനന്ദനങ്ങളുമായി എം. ബി രാജേഷുഷ് രംഗത്തെത്തി. അവധി ദിവസമായ ഞായറാഴ്ചയാണ് ജോലിക്കിടെ ജീവനക്കാർ റീൽസ് എടുത്തത്. ഇതിനെ തുടർന്ന് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. ഞായറാഴ്‌ചയാണ് റീൽസ് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കി ജീവനക്കാർ നോട്ടീസിന് മറുപടി നൽകുകയുംചെയ്തിരുന്നു.
അതേസമയം ജീവനക്കാർക്ക് അഭിനന്ദനവുമായി ആണ് മന്ത്രി രംഗത്തെത്തിയത് . കൂടാതെ ആവശ്യഘട്ടങ്ങളിൽ ഞായറാഴ്ചകളിൽ പോലും ജോലിക്ക് എത്തുന്ന സന്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുകയുമാണ് മന്ത്രി ചെയ്തത് . ഇതിനെ തുടർന്ന് നടപടി എടുക്കരുതെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി സാമൂഹിക മാധ്യമത്തിൽ വ്യക്തമാക്കി.