
റീ റിലീസിനൊരുങ്ങി ശരപഞ്ജരം
- ചിത്രം ഏപ്രിൽ 25 ന് തിയറ്ററുകളിൽ എത്തും
ജയനെ നായകനാക്കി ഹരിഹരൻ സംവിധാനം ചെയ്‌ത ശരപഞ്ജരം റീ റിലീസിന് ഒരുങ്ങുന്നു.മലയാറ്റൂർ രാമകൃഷ്‌ണൻ്റെ കഥയെ ആസ്പദമാക്കി ഹരിഹരൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്. ചന്ദ്രശേഖരൻ എന്ന നായക കഥാപാത്രമായി ജയനെത്തിയ ചിത്രത്തിൽ നായിക ഷീലയാണ്. ലത, സത്താർ, പി കെ എബ്രഹാം, നെല്ലിക്കോട് ഭാസ്കരൻ, ബേബി സുമതി, പ്രിയ, കോട്ടയം ശാന്ത തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജി ദേവരാജന്റെ സംഗീതത്തിൽ ഒത്തിരി മികച്ച ഗാനങ്ങളും ഉണ്ട് സിനിമയിൽ. 1979 ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ ബോക്സ‌് ഓഫീസ് ഹിറ്റായിരുന്നു .4കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത ചിത്രം ഏപ്രിൽ 25 ന് തിയറ്ററുകളിൽ എത്തും. റീ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടീസറുമെത്തി.
CATEGORIES News