
റീ റിലീസിൽ ചരിത്രം തീർത്ത് നോളന്റെ ഇന്റർസ്റ്റെല്ലാർ
- ചിത്രത്തിൻ്റെ പ്രദർശനം ഇന്ന് അവസാനിക്കും
ക്രിസ്റ്റഫർ നോളൻ്റെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഇൻ്റർസ്റ്റെല്ലാർ ഇന്ത്യയിൽ റീ റിലീസിങ്ങിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. ചിത്രം റീലീസ് ചെയ്‌തപ്പോൾ ഇതുവരെയുള്ള റീലീസ് ചരിത്രങ്ങൾ തിരുത്തിയാണ് മുന്നേറുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 16 കോടി രൂപയുടെ ചിത്രം നേടി. ഐമാക്‌സിൽ ചിത്രം കാണാനാണ് ഏറെ തിരക്ക്.കേരളത്തിലുള്ള രണ്ട് ഐമാക്സ് തിയറ്ററുകളിലും ടിക്കറ്റുകൾ കിട്ടാനില്ല. ഏഴ് ദിവസത്തേക്കാണ് ചിത്രം വീണ്ടും റീലീസ് ചെയ്തത്. ചിത്രത്തിൻ്റെ പ്രദർശനം ഇന്ന് അവസാനിക്കാനിരിക്കെ ടിക്കറ്റുകൾ കിട്ടാനില്ല.

ഐമാക്‌സിന് പുറമെ 4ഡിഎക്സ്, 2ഡി പതിപ്പുകളിലും ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്. റിലീസിന് മുമ്പ് തന്നെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ ഏറെക്കുറെ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.